പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

പ്ലസ് ടുവിന് ശേഷം എന്ത്? വിദ്യാഭ്യാസവകുപ്പിന്റെ കരിയർ ക്ലിനിക്ക് ഇന്ന്

May 26, 2023 at 2:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെൽ 12-ാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന കരിയർ കൗൺസലിങ് പ്രോഗ്രാമായ \’\’കരിയർ ക്ലിനിക്ക്\’\’ ഇന്ന്. ഇന്ന് വൈകിട്ട് 7ന് zoom പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി. തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്.

മേൽ ദിവസം പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർത്ഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്. മെയ് 27 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹ്യുമാനിറ്റിസ് മേഖലയിലെ വിദ്യാർത്ഥികൾക്കും മെയ് 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊമേഴ്സ് മേഖലയിലെ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് zoom പ്ലാറ്റ്ഫോമിൽ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്.പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

\"\"

Follow us on

Related News